ട്രെയിന്‍ യാത്രയില്‍ രണ്ടുപേര്‍ മുഖാമുഖം ഇരുന്നു യാത്ര ചെയ്യുന്നു ഒരാള്‍ മുന്നിലേക്കും മറ്റൊരാള്‍ പിന്നിലേക്കും ...... മുന്നിലേക്ക് യാത്ര ചെയ്യുന്നവന്‍ എതിരെ ഇരിക്കുന്നവനോട് ചോദിച്ചു ..
"എന്താ പേര് ?"
നിസ്സംഗമായ ഒരു പുഞ്ചിരിയില്‍ പേരോതുങ്ങി
കൌതുകത്തോടെ അടുത്ത ചോദ്യം
"എങ്ങോട്ടാ യാത്ര ?"
ഭാവഭേദമില്ലാതെ നോട്ടം ജനാലയ്ക്കു വെളിയിലേക്ക് നീണ്ടപ്പോള്‍ ചോദ്യം ആവര്‍ത്തിക്കപ്പെട്ടു
"എങ്ങോട്ടാണ് യാത്ര ?"
ഇത്തവണ അയാള്‍ മറുപടി നല്‍കി ....
"എല്ലാ ഉത്തരങ്ങള്‍ക്ക് മുന്നിലും എന്‍റെ ഭൂതകാലം ഒരു ചോദ്യ ചിഹ്നം പോലെ നില്‍ക്കുന്നു "
No comments:
Post a Comment