മാറിലിറ്റുന്ന തണുപ്പ് ഞാന്‍ കുളിരെന്നു കരുതുമ്പോള്‍
ഉണങ്ങിയോട്ടുന്ന ചുടു ചോരപോലെ നിശ്വാസങ്ങള്‍
മനസ്സ് കീറി പേന തലപ്പിലൂറിയ സ്നേഹ വിദ്വേഷങ്ങള്‍
ചാല് കീറിയ വരികള്‍ കൊണ്ടെന്റെ ചങ്കിലെഴുതപ്പെടുന്നു
ചിലതില്‍ തുടങ്ങി വയ്ക്കുന്ന പുതുമ മണക്കുമ്പോള്‍
ചിലതില്‍ ഒടുക്കത്തെ കുറിപ്പെഴുതും വേദനയറിയുന്നു
ചിലര്‍ മനസ്സ് പങ്കു വച്ച കവിത രചിക്കുമ്പോള്‍
ചിലര്‍ ചരക്കു പങ്കു വച്ച കണക്കു കുറിക്കുന്നു
അളന്നു കുറിച്ച കണക്കുകള്‍ക്കിടയില്‍ ജീവിതം -
കളഞ്ഞു കുളിച്ച കുമ്പസാരവും കുറിച്ചു വച്ചവര്‍
ചിറകു മുളയ്ക്കാത്ത സ്വപ്നങ്ങളെ പറിച്ചു വച്ചെന്റെ
നിറവയറില്‍ ചാപിള്ളകളെ എഴുതി ചേര്‍ക്കുന്നു .

...വളരെ നല്ല ആശയത്തിൽ എഴുതിയിരിക്കുന്നു, ശ്രീ. വിജയകുമാർ. എന്തേ ആരേയും ഇങ്ങോട്ടു കാണുന്നില്ല? ഇന്നുതന്നെ താങ്കളുടെ പോസ്റ്റുകൾ എന്റെ മെയിലിലേയ്ക്ക് ഫോളോ ചെയ്യുക. vaarts2@gmail.com ‘ചിലർ മനസ്സു പങ്കുവച്ച കവിത രചിക്കുമ്പോൾ, ചിലർ ചരക്കു പങ്കുവച്ച കണക്കു കുറിക്കുന്നു.....’ ഉദാത്തമായ കാഴ്ച. അനുമോദനങ്ങൾ....
ReplyDeleteസന്തോഷം ...:)
ReplyDeleteഞാന്‍ ഈ ബ്ലോഗ് എവിടെയും പരസ്യപ്പെടുതിയിട്ടില്ല ..... വിജയ് ആനന്ദ് ചേട്ടന്‍ ഇതെങ്ങിനെ കണ്ടു എന്നത് എനിക്ക് ഇപ്പഴും മനസ്സിലായില്ല എന്നതാണ് സത്യം ....... കുറെ എഴുതണം എന്ന് കരുതി കുറച്ചു നാള്‍ മുന്‍പ് തുടക്കമിട്ടതാണ് പക്ഷെ ഒന്നും എഴുതിയില്ല ..... ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ചിലപ്പോള്‍ കുറച്ചു വരികള്‍ എഴുതി പോസ്റ്റ് ചെയ്യാറുണ്ട് ...അങ്ങിനെ ചെയ്തവ സൂക്ഷിച്ചു വയ്ക്കണം എന്ന് തോന്നിയപ്പോള്‍ വീണ്ടും പൊടിതട്ടി എടുത്തതാണ്..... എന്തായാലും ഈ സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും ഒരുപാട് നന്ദി ...സന്തോഷം.
വിജയ്
ReplyDeleteഅസ്സലായിരിക്കുന്നു