Tuesday, December 27, 2011

വില


അണിയാന്‍ മറന്ന ഉറയുടെ മുകളില്‍ 
കുറിച്ച് വച്ചതുയിരിന്‍ പിറവിയുടെ വില

ചതഞ്ഞമ്മിഞ്ഞയുള്ള ചെറിയ പാല്‍കുപ്പിയില്‍
തെളിഞ്ഞതമ്മയുടെ കിട്ടാത്തമ്മിഞ്ഞ ചൂടിന്‍ വില

പാഠപുസ്തകത്തിന് പുറംചട്ടയില്‍ കണ്ടത്
പാതി മനസ്സില്‍ തന്ന ദാനത്തിന്‍ വില

ചുമച്ചു തുപ്പിയ ചോരയില്‍ കണ്ടത്
ചുമടെടുത്തു പോറ്റിയ കുടുമ്പത്തിന്‍ വില

ചലനമറ്റിലയില്‍ കിടക്കുമ്പോള്‍
ചര്‍ച്ചയായത് പുതച്ച കോടി മുണ്ടിന്‍ വില ...!!

1 comment:

  1. കൈവിട്ടു പോകുമ്പോഴാണ് എല്ലാറ്റിനും വിലയിടുന്നതും കൂടുന്നതും അല്ലെ?...

    ReplyDelete