"ഇത്രയും നേരം എവിടായിരുന്നു ?"
"കൂട്ടുകാര്‍ക്കൊപ്പം വെറുതെ കത്തി വച്ചിരുന്നു"
"ഞാനിവിടെ ഉണ്ടെന്നുള്ള കാര്യം മറന്നു പോയോ ?"
"നീ ഇവിടെ തന്നെ ഉണ്ടാകുമെന്ന് എനിക്കുറപ്പല്ലേ ?"
"എല്ലാവരോടും ഒരുപാട് സംസാരിക്കുന്ന ആള് എന്നോട് മാത്രമെന്താ ഒന്നും മിണ്ടാത്തത് ?"
"സത്യം പറഞ്ഞാല്‍ നിന്റെ കൂടെ തനിച്ചിരിക്കാന്‍ എനിക്ക് ഭയമാണ് "
"അതെന്താ...?"
"നിന്നോട് സംസാരിക്കുമ്പോഴാണ് ഞാന്‍ എന്നെ കാണുന്നത് "
"അപ്പോള്‍ കൂട്ടുകാരോട് സംസാരിക്കുംപോഴോ ?"
"ഞാന്‍ പറഞ്ഞു കൊടുക്കുന്ന എന്നെ മാത്രമല്ലേ അവര്‍ കാണുന്നുള്ളൂ ?"
"എന്നാല്‍ എനിക്കും അങ്ങിനെ പറഞ്ഞു തന്നാല്‍ പോരെ ..?"
"അപ്പോള്‍ നീ എന്നോട് പലതും ചോദിക്കില്ലേ ...? അതിന്റെ ഉത്തരങ്ങളാണ് എന്റെ ഭയം "
"അപ്പോള്‍ അവരും ചോദിക്കില്ലേ ...? അവര്‍ക്കുള്ള ഉത്തരങ്ങളെ ഭയമില്ലേ ..?"
"അവരും ചോദിക്കും ..... ഞാന്‍ പറയുന്ന ഉത്തരങ്ങള്‍ അവരെ തൃപ്തരാക്കും ..... പക്ഷെ അതെ ഉത്തരം ഞാന്‍ നിന്നോട് പറഞ്ഞാല്‍ അത് തെറ്റാണ് എന്ന് നമുക്ക് രണ്ടുപേര്‍ക്കും അറിയാവുന്നത് കൊണ്ട് നമ്മള് അസ്വസ്ഥരാകും "
"എങ്കില്‍ എന്നത്തെയും പോലെ ഒരാള്‍ക്ക് കട്ടിലിലും മറ്റേ ആള്‍ക്ക് നിലത്തും കിടക്കാം "
"ഉം ...അതാണ് നമുക്ക് രണ്ടിനും നല്ലത് "
അങ്ങിനെ മനസ്സും മനസ്സാക്ഷിയും പതിവ് പോലെ വേറെ വേറെ കിടന്നുറങ്ങി ......!!!!