Saturday, May 5, 2012

അസ്തമയം


വെയിലില്‍ കൂട്ടായി കൂടെ നടന്നു പിന്നെ-
ഇരുളില്‍  മറഞ്ഞൊരു നിഴല്‍ പോലെ

മുകുളങ്ങള്‍ വിടര്‍ന്നു ദളമലരായി പിന്നെ-
തളിരുകള്‍ കൊഴിഞ്ഞ ചില്ല പോലെ

അതിരുകള്‍ കവിഞ്ഞൊരു പുഴയായി പിന്നെ-
വരികള്‍ ഒഴിഞ്ഞൊരു പുസ്തകതാളു പോലെ

ഒരുവരി മാത്രം എഴുതിയൊരു ഹൃദയത്തിലിതാ
സൂര്യന്‍ പകലില്‍ തന്നെ അസ്തമിക്കുകയായി ...!!!

1 comment:

  1. അസ്തമനം പുലരിയുടെ വിശ്രമ സമയമാണ്.....

    ReplyDelete